പൊലീസ് ആക്ട് ഭേദഗതി ദുരുപയോഗം ചെയ്യില്ല; മുന്‍കരുതലുകള്‍ എടുക്കുമെന്ന് എ.കെ ബാലന്‍

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ സൈബര്‍ അക്രമങ്ങള്‍ തടയാനാണ് പൊലീസ് ആക്ട് ഭേദഗതി കൊണ്ടുവന്നതെന്ന് നിയമമന്ത്രി എ.കെ ബാലന്‍. മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല നിയമം കൊണ്ടുവന്നത്. ആക്ട് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുക്കും. ആശങ്കകള്‍ പരിശോധിച്ച ശേഷം മാത്രമേ നിയമം നടപ്പാക്കൂ എന്നും മന്ത്രി പറഞ്ഞു.

ഭീഷണി, അധിക്ഷേപം, അപമാനം, അപകീര്‍ത്തി ഉള്‍ക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും പൊലീസ് ആക്ട് ഭേദഗതി പ്രകാരം കേസെടുക്കാം. വ്യക്തികള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കും കുരുക്കുണ്ട്. ഒരാള്‍ക്ക് മാനഹാനിയുണ്ടായെന്ന തോന്നലില്‍ അയാള്‍ പരാതി നല്‍കണമെന്നില്ല, താല്‍പര്യമുള്ള ആര്‍ക്കും പരാതി നല്‍കാം,നടപടിയുണ്ടാകും. പരാതിക്കാരനില്ലെങ്കില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.

Top