സ്മിത മേനോന്റെ സന്ദര്‍ശനം; പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യൂഡല്‍ഹി: അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരനോടൊപ്പം പ്രോട്ടക്കോള്‍ ലംഘിച്ച് യുവമോര്‍ച്ച നേതാവ് സ്മിതാ മേനോന്‍ പങ്കെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരിന്റെ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്‍ നിന്നും വിശദീകരണം തേടിയത്.

വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി കൂടിയായ അരുണ്‍ കെ ചാറ്റര്‍ജിയോട് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

2019 നവംബറില്‍ അബുദാബിയില്‍ വച്ചു നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തിലാണ് സ്മിതാ മേനോന്‍ പങ്കെടുത്തത്. മുരളീധരന്റെ അനുവാദത്തോടെയാണ് പങ്കെടുത്തതെന്ന് സ്മിതാ മേനോന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു.

Top