ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും നേര്‍ക്കുനേര്‍ എത്തുന്നു. നവംബര്‍ 17ന് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നത്. അതിര്‍ത്തിപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ചയ്ക്കുവരും എന്നാണ് കരുതുന്നത്.

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ ബ്രസീല്‍,റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സില്‍ അംഗങ്ങളായിട്ടുളളത്. ബ്രിക്സ് സഹകരണത്തിലൂടെ ആഗോള സ്ഥിരതയും സുരക്ഷാ സഹകരണവും നൂതനമായ വളര്‍ച്ചയും എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയമെന്ന് പ്രസ്താവനയില്‍ ബ്രികസ് വ്യക്തമാക്കുന്നത്. സമാധാനം, സുരക്ഷ, ജനങ്ങള്‍ തമ്മിലുളള സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ അംഗരാജ്യങ്ങള്‍ അടുത്ത നയതന്ത്ര സഹകരണം പുലര്‍ത്തുന്നത് തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

Top