The Plantation Committe Meeting will be held today

തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും കൂട്ടാനുള്ള ധാരണയില്‍ നിന്നും തോട്ടം ഉടമകള്‍ പിന്നോട്ടുപോയ സാഹചര്യത്തില്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന് വൈകിട്ട് ചേരും.

തിരുവനന്തപുരത്ത് തൊഴില്‍മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഒക്ടോബര്‍ 14ന് ചേര്‍ന്ന പില്‍എസി യോഗത്തിലാണ് തോട്ടം തൊഴിലാളികളുടെ മിനിമം കൂലിയും ബോണസും കൂട്ടാന്‍ ധാരണയായത്.

തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിനുശേഷമായിരുന്നു തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചത്. തേയില തൊളിലാളികളുടെ മിനിമംകൂലി 232 രൂപയില്‍ നിന്നും 301യായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. കൂലി വര്‍ദ്ധിപ്പിക്കുമ്പോള്‍ 20കിലോ ഗ്രാം തേയില നുള്ളിയിരുന്ന തൊഴിലാളി പ്രതിദിനം 10 കിലോ ഗ്രാം അധികം നുള്ളമെന്ന വ്യവസ്ഥയും തോട്ടം ഉടമകള്‍ മുന്നോട്ടുവച്ചിരുന്നു.

റബര്‍ കാപ്പി തൊഴിലാളികളുടെ കാര്യത്തിലും ആനുപാതികമായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണ കാരയം തോട്ടം ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനിരിക്കേയാണ് കൂലി വര്‍ദ്ധനവ് അംഗീകരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി തോട്ടം ഉടമകള്‍ ഇന്നലെ രംഗത്തെത്തിയത്. നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കരില്‍ നിന്നും തീരുമുണ്ടാകാത്ത സഹചര്യത്തിലാണ് പിന്നോട്ടുപോകുന്നതെന്ന് തോട്ടം ഉടമകള്‍ പറയുന്നു.

Top