മോശം കാലാവസ്ഥ; സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

ദില്ലി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം മധ്യപ്രദേശിലെ ഭോപ്പാലിലാണ് അടിയന്തരമായി നിലത്തിറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി.

കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലിക്ക് മടങ്ങിയ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.

Top