ഷാരൂഖ് ഖാനും വിജയിയും ഒന്നിച്ചുള്ള ചിത്രങ്ങൾ വ്യാജമെന്ന് വിവരം

ന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് ഷാരൂഖ് ഖാനും ദളപതി വിജയിയും. അറ്റ്‌ലി ചിത്രം ജവാന്റെ ചിത്രീകരണത്തിനായി ഷാരൂഖ് ഖാനും ദീപിക പദുകോണും രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷാരൂഖ് ഖാനും വിജയ്‌യും തമ്മിൽ കൂടിക്കാഴ്ച്ച നടന്നു എന്ന തരത്തിൽ വാർത്തകൾ വന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ജവാൻ മീറ്റ്‌സ് ബിഗിൽ എന്ന തലക്കെട്ടോടെയാണ് ചിത്രം ശ്രദ്ധ നേടിയത്.

എന്നാൽ ഇത്തരത്തിൽ ഒരു മീറ്റിങ് നടന്നിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം.ഷാരൂഖ് ഖാന്റെ പഴയ ചിത്രമെടുത്ത് വിജയുടെ ഫോട്ടോയ്‌ക്കൊപ്പം ആരാധകർ മോർഫ് ചെയ്‌ത ചിത്രമാണ് പ്രചരിച്ചത്. വംശി പൈഡിപ്പള്ളിയുടെ വാരിസു എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദളപതി വിജയ്. ജവാൻ , പത്താൻ എന്നിവയാണ് ഷാരൂഖ് ഖാന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Top