എംടിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റി

ണ്ടാമൂഴം വൈകുന്നതിനെത്തുടര്‍ന്ന് എംടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ ഏഴിലേക്ക് മാറ്റി. രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥനെ വേണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, ഇരുകക്ഷികളും ആവശ്യപ്പെട്ടാല്‍ ഹര്‍ജി നേരത്തെ പരിഗണിച്ചേക്കും. ചിത്രത്തിന്റെ തിരക്കഥ തിരിച്ചു വേണമെന്നാവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചത്.

നേരത്തെ, കോഴിക്കോട് മുന്‍സിഫ് കോടതി രണ്ടാമൂഴത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവിനും എതിരെ കോടതി നോട്ടീസയച്ചു. തിരക്കഥ സിനിമയാക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. എം ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.

സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് രണ്ടാമൂഴത്തില്‍ നിന്നും പിന്മാറിയതെന്നാണ് എം ടി പറഞ്ഞത്. മൂന്നു വര്‍ഷത്തിനുള്ളില്‍ തിരക്കഥ സിനിമയാക്കണമെന്നാണ് കരാര്‍. എന്നാല്‍ നാലു വര്‍ഷമായിട്ടും സിനിമ തുടങ്ങിയില്ല. മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും സംവിധായകനുമായി വഴക്കിട്ടു പിരിഞ്ഞതല്ലെന്നും എം ടി വ്യക്തമാക്കി.

Top