മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പാര്‍ട്ടിയില്‍ നിന്ന് തന്നെ നിയമിക്കും

തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി നേതാക്കളെ തന്നെ നിയമിക്കാന്‍ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ നിയമിക്കും. ഇതിന് പുറമെ പേഴ്‌സണല്‍ സ്റ്റാഫിലും പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് നിയമനം മതിയെന്നാണ് തീരുമാനം.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതില്ലെന്നും ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ അംഗസംഖ്യയായ 25 തന്നെ തുടരാനാണ് തീരുമാനം. ഡെപ്യൂട്ടേഷനില്‍ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പരമാവധി പ്രായപരിധി 51 ആക്കി.

Top