റഫറി വാര്‍ പരിശോധന നടത്തിയശേഷം അല്‍ നസ്‌റിന് അനുകൂലമായി വിധിച്ച പെനാല്‍റ്റി റദ്ദാക്കി

റിയാദ്: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍-പെര്‍സെപോളിസ് മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. എങ്കിലും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ വിജയിച്ചു. ഇറാന്‍ ക്ലബായ പെര്‍സെപോളിസ് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി ക്രിസ്റ്റാനോ റൊണാള്‍ഡോ ബോക്‌സിനുള്ളില്‍ വീണു. അല്‍ നസര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ റഫറി പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ അത് ഫൗളല്ലെന്നും പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി താന്‍ വീഴുകയായിരുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു.

രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ പെര്‍സെപോളിസ് ഗോള്‍ നേടിയെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി. 77-ാം മിനിറ്റില്‍ കഴുത്തിന് പരിക്കേറ്റതിനെത്തുടര്‍ന്ന് റൊണാള്‍ഡോയെ അല്‍ നസര്‍ പിന്‍വലിച്ചു. ഗ്രൂപ്പില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് അല്‍ നസറാണ്.

മത്സരത്തിന്റെ രണ്ടാം മിനിറ്റിലാണ് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച സംഭവം ഉണ്ടായത്. ആദ്യ പകുതിയില്‍ ഇറാന്‍ ക്ലബില്‍ നിന്നും ശക്തമായ പോരാട്ടമാണ് അല്‍ നസര്‍ നേരിട്ടത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് തവണ റണ്ണര്‍ അപ്പുകളാണ് പെര്‍സെപോളിസ്.ഇതോടെ റഫറി വാര്‍ പരിശോധന നടത്തിയശേഷം അല്‍ നസ്‌റിന് അനുകൂലമായി വിധിച്ച പെനാല്‍റ്റി റദ്ദാക്കി.

 

Top