പേറ്റിഎം പേയ്‌മെന്റ് ബാങ്ക് ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡ് സംവിധാനം ആരംഭിച്ചു

paytm

ണ്‍ലൈന്‍ പേയ്‌മെന്റും ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ പേറ്റിഎമ്മും ചേര്‍ന്ന് സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് വേണ്ടി പേറ്റിഎം ഡെബിറ്റ് കാര്‍ഡ് സംവിധാനം ആരംഭിച്ചു. ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പേറ്റിഎം ബാങ്ക് സേവിംഗ് അക്കൗണ്ടുകള്‍ ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് നിലവില്‍ വരുന്നത്.

ഏതെങ്കിലും എടിഎമ്മില്‍ നിന്നും പണം പിന്‍ വലിക്കാനും ഫിസിക്കല്‍ സ്റ്റോറുകളില്‍ ഷോപ്പിംഗ് നടത്താനും ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. കൂടാതെ ഭീം യുപിഐ സേവനം ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ് എന്ന് പേയ്‌മെന്റ് സ്ഥാപകനായ വിജാര്‍ ശര്‍മ്മ ട്വീറ്റ് ചെയ്തു.

പേറ്റിഎം ഭീം യുപിഐ ഐഡി ആപ്പിനുളളില്‍ ലഭ്യമാക്കാന്‍ സാധിക്കും. ലഭിക്കുന്ന ‘mobilenumber@paytm’ എന്ന ഐഡി ഉപയോഗിച്ച് അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. യുപിഐ സേവനം ഉപയോഗിച്ച് നിമിഷനേരം കൊണ്ട് പണം കൈമാറാം. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ IFSC കോഡോ ആവശ്യമില്ല.

Top