ഡ്യൂട്ടി സമയം കഴിഞ്ഞു, രോഗിയുടെ കാലിലെ പ്ലാസ്റ്റര്‍ പൂര്‍ണമായി നീക്കിയില്ല നഴ്‌സ് അസിസ്റ്റന്റിനു സസ്‌പെന്‍ഷന്‍

suspened

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍. ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റര്‍ പൂര്‍ണമായും നീക്കം ചെയ്യാതെ ജീവനക്കാരി മടങ്ങിയ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. നഴ്‌സിംഗ് അസിസ്റ്റന്റ് എം.എസ്. ലളിതയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ചൊവ്വാഴ്ച ടിവി പുരം കൈതക്കാട്ടുമുറി വീട്ടില്‍ ഇ.കെ. സുധീഷിന്റെയും രാജിയുടെയും മകള്‍ ആര്യയുടെ വലതുകാലിലെ പ്ലാസ്റ്ററാണ് നഴ്‌സിംഗ് അസിസ്റ്റന്റ് പകുതി വെട്ടിയശേഷം മടങ്ങിയത്. പിന്നീട് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറിന് ശേഷം മറ്റൊരു ജീവനക്കാരന്‍ എത്തി പ്ലാസ്റ്റര്‍ പൂര്‍ണമായും നീക്കിയത്.

Top