യുവാവിന്റെ കുത്തേറ്റ് പാസ്റ്റർ മരിച്ചു

കാഞ്ഞിരപ്പള്ളി: മദ്യലഹരിയിലായിരുന്ന യുവാവിന്റെ കുത്തേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാസ്റ്റർ കൂവപ്പള്ളി കുടപ്പനക്കുഴി മനപ്പാട്ട് അജീഷ് ജോസഫ്(41) മരിച്ചു. ഞായറാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം.സംഭവത്തിൽ കൂവപ്പള്ളി ടാങ്ക്പടി ഭാഗത്ത് മുളയ്ക്കൽ ജോബി ജോണിയെ(27) പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ ജോബി വഴിയിൽ അജീഷിനോടു തട്ടിക്കയറുകയും വഴക്കുണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.വീട്ടിലേക്കു പോയ അജീഷിനെ പിന്നാലെ എത്തിയ ജോബി കുത്തി പരുക്കേൽപിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ മരിച്ചു.

Top