കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി

KARIPPUR-AIRPORT

കരിപ്പൂര്‍: കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയില്‍ വച്ച് ഒരു സംഘമാളുകള്‍ തട്ടികൊണ്ടുപോയത്. വ്യാഴാഴ്ച രാത്രിയിലാണ് റിയാസ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്.

സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവം നടന്നത്. റിയാസിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top