മികച്ച ഇന്ധനക്ഷമതയില്‍ പാസഞ്ചര്‍ മോഡല്‍ മഹീന്ദ്ര ജീത്തോ മിനിവാന്‍ എത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ ഗുഡ്‌സ് വാഹനമായ ജീത്തോയുടെ പാസഞ്ചര്‍ മോഡല്‍ ജീത്തോ മിനിവാന്‍ എത്തി.

ടാറ്റാ ഐറിസ്, ഐഷര്‍ പൊളാരിസിന്റെ മള്‍ട്ടിക്‌സ് എന്നീ മോഡലുകള്‍ നേടിയ ജനിപ്രീതിയെ കണക്കിലെടുത്താണ് മഹീന്ദ്രയുടെ പുതിയ നീക്കം.

ഹാര്‍ഡ് ടോപ്, സെമി ഹാര്‍ഡ് ടോപ് എന്നീ രണ്ട് രീതിയിലുള്ള ടോപ്പുകളിലുള്ള വാനാണ് പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നീ മൂന്ന് എന്‍ജിനുകളിലും ജീത്തോ മിനവാന്‍ ലഭിക്കും.

സെമി ഹാര്‍ഡ് ടോപ്പ് ഡീസല്‍ മോഡലുകളായിരിക്കും പ്രാരംഭ ഘടത്തില്‍ വിപണിയില്‍ എത്തിക്കുക. എന്നാല്‍ ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ സിഎന്‍ജി, പെട്രോള്‍ മോഡലുകള്‍ നിരത്തിലെത്തുമെന്ന് മഹീന്ദ്ര പ്രസ്താവനയില്‍ അറിയിച്ചു.

ഭാരത് സ്റ്റേജ്4 655 സിസി എന്‍ജില്‍ എത്തുന്ന ജീത്തോ 16 എച്ച്പി കരുത്തും 38 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ഡീസല്‍ പതിപ്പില്‍ 26 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

3.45 ലക്ഷം രൂപ മുതലാണ് ജീത്തോ മിനിവാനിന്റെ മുംബൈ എക്‌സ് ഷോറും വില.

Top