വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ അകത്ത് കയറി വാതില്‍ തുറക്കാതെ യാത്രക്കാരന്‍

കാസർകോട് : കാസര്‍കോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍. കാസര്‍കോട്ട് നിന്നാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയത്. മനപ്പൂര്‍വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്നു റെയില്‍വേ പൊലീസ് പരിശോധിക്കുന്നു.

അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറാകുന്നില്ല. ടിക്കറ്റെടുക്കാത്തതിനാല്‍ മനപ്പൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. പേടിച്ചിട്ടാകാം വാതില്‍ തുറക്കാത്തതെന്ന് റെയില്‍വേ പൊലീസ് പറയുന്നു. സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ട്രെയിന്‍ ഷൊര്‍ണൂരിൽ എത്തണം.

Top