തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്:സഖ്യത്തിന് അഞ്ചംഗ സമിതിയെ പ്രഖ്യാപിച്ചു

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുത്ത് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായുള്ള സഖ്യം ലക്ഷ്യമിട്ട് പാര്‍ട്ടി അഞ്ചംഗ സമിതി രൂപീകരിച്ചു. മുകുള്‍ വാസ്നിക് കണ്‍വീനറായ സമിതിയെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപിച്ചത്.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, മുതിര്‍ന്ന നേതാവ് മോഹന്‍ പ്രകാശ് എന്നിവരാണ് സമിയിലെ മറ്റു അംഗങ്ങള്‍.

2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേശീയ സഖ്യ സമിതി രൂപീകരിച്ചതായി കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സഖ്യരൂപീകരണവും സീറ്റ് വീതംവെപ്പുകളുമായിരിക്കും ഇവരുടെ പ്രധാന ചുമതല.പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് കോണ്‍ഗ്രസ് ദേശീയ സഖ്യസമിതിയെ പ്രഖ്യാപിച്ചിരിക്കുന്നത്.

Top