പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞു; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിം പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞ സങ്കടത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കല്ലാകുരി സാംബശിവ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.

യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വളരെയധികം പ്രചാരമുള്ള ഓണ്‍ലൈന്‍ വാര്‍ ഗെയിം ആണ്‌ പബ്ജി.ഇത് കുട്ടികളുടെ പഠനത്തെ
മോശമായി ബാധിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പബ്ജിയ്ക്ക് പല സ്ഥലങ്ങളിലും നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിരുന്നു.

Top