ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ഡെപ്യുട്ടി ഹൈക്കമ്മീഷണര്‍ ജെ.പി. സിംഗിനെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു.

നിയന്ത്രണ രേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.

നിയന്ത്രണ രേഖയില്‍ ഇന്ത്യ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുന്നുവെന്നും ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.

അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സ്വദേശികള്‍ കൊല്ലപ്പെട്ടത്.

പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച പതിനഞ്ചോളം പാക് ഭീകരരെ ഇന്ത്യന്‍ സേന കഴിഞ്ഞ ദിവസങ്ങളില്‍ വധിച്ചിരുന്നു.

Top