കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: മടവൂര്‍ രാംപൊയിലില്‍ ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു പെയിന്റെര്‍ മരിച്ചു. ഏരേച്ചിരുകണ്ടിയില്‍ ഇ കെ പ്രേംദാസ്(63) ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു അപകടം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മാലിനി. മക്കള്‍: അഥീന, അതിഥി.

Top