മഹാപ്രതിഭ എസ്.പി. ബാലസുബ്രഹ്മണ്യം ഇന്നലെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വേർപാട് വിശ്വസിക്കനാവാതെ തേങ്ങുകയാണ് ലോകം മുഴുവനുമുള്ള സംഗീതാസ്വാദകർ. അദ്ദേഹത്തിന്‍റെ മരണം സംഗീത ലോകത്ത് വരുത്തിയ ശൂന്യതയെ കുറിച്ച് താരങ്ങളും ആരാധകരുമടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന അനുശോചന കുറിപ്പിൽ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ സ്വന്തം പ്രിയഗായകനെ കുറിച്ച് തമിഴിലെ സൂപ്പര്‍ താരം രജിനികാന്ത് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്.
ആർഐപി ബാലു സര്‍, ഏറെ വര്‍ഷങ്ങളായി നിങ്ങളായിരുന്നു എന്‍റെ ശബ്‍ദം, അങ്ങയുടെ ശബ്‍ദം, ഓർമ്മകള്‍ എല്ലാം എന്നോടൊപ്പം എന്നെന്നും ഉണ്ടായിരിക്കും. ഞാനങ്ങയെ ഏറെ മിസ് ചെയ്യുന്നു എന്ന് കുറിച്ചുകൊണ്ടാണ് രജിനികാന്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ന് ഏറെ വേദന നിറഞ്ഞ ദിവസമാണ്. അവസാന നിമിഷം വരെ ജീവനു വേണ്ടി പോരാടിക്കൊണ്ട് എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ മരണത്തിന്‍റെ ഞെട്ടലിലും വേദനയിലുമാണ്. അദ്ദേഹത്തിന്‍റെ പാട്ടുകളുടെ ആരാധകരല്ലാത്ത ആരും ഇന്ത്യയിലുണ്ടാവില്ല. അദ്ദേഹത്തെ നേരിട്ടറിയാവുന്നവര്‍ അദ്ദേഹം പാടിയ പാട്ടുകളേക്കാള്‍ അദ്ദേഹത്തെ സ്നേഹിക്കും. അദ്ദേഹത്തിന്‍റെ മനുഷ്യത്വം കൊണ്ടാണത്. എല്ലാവരേയും ഒരുപോലെ കണ്ടൊരാളാണ്, സ്നേഹം കൊടുത്തയാളാണ്. വലിയ മനുഷ്യനാണ്. ഇന്ത്യയിൽ നിരവധി ഇതിഹാസ ഗായകരുണ്ടായിട്ടുണ്ട്.
#RIP Balu sir … you have been my voice for many years … your voice and your memories will live with me forever … I will truly miss you … pic.twitter.com/oeHgH6F6i4
— Rajinikanth (@rajinikanth) September 25, 2020
നൂറ് വര്‍ഷം കഴിഞ്ഞാലും മനുഷ്യരുടെ കാതുകളിൽ അദ്ദേഹത്തിന്‍റെ ഗാനങ്ങളുണ്ടാകും. അദ്ദേഹത്തിന്‍റെ ആത്മാവന് നിത്യ ശാന്തി നേരുന്നു. കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നു, രജിനികാന്ത് വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.