ഉടമയോട് വളര്‍ത്തുനായ്ക്കുള്ള സ്‌നേഹം വൈറലാവുന്നു. . .

ചൈന: മോഹാലസ്യപ്പെട്ട് വീണ ഉടമയുടെ ചുറ്റും കാവലാളായി സ്‌നേഹ പ്രകടനവുമായി നിലക്കൊളളുന്ന വീഡിയോ വൈറലാകുന്നു.

മോഹാലസ്യപ്പെട്ട് വീണ തന്റെ യജമാനന് ചുറ്റും കാവലാളായി സ്‌നേഹപ്രകടനവുമായി നിലക്കൊളളുകയാണ് വളര്‍ത്തുനായ. പിന്മാറാന്‍ തയ്യാറാകാതെ യജമാനന്റെ അരികില്‍ തന്നെ നിലയുറപ്പിച്ചതോടെ വളര്‍ത്തു നായയെയും ഒപ്പം കൂട്ടി മാത്രമേ സ്ത്രീയെയും വഹിച്ചുളള ആംബുലന്‍സിന് ആശുപത്രിയിലേക്ക് പോകാന്‍ സാധിച്ചുളളു.

രോഗിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ എത്തിയ പാരാമെഡിക്കല്‍ വിഭാഗം മാസ്റ്ററെ വിടാതെ ചുറ്റിപറ്റി നില്‍ക്കുന്ന നായയെ കണ്ട് ജീവനക്കാര്‍ ആദ്യം ഭയപ്പെട്ടു. വളര്‍ത്തുനായ ആക്രമിക്കുമോ എന്ന ഭയമായിരുന്നു ആശുപത്രി ജീവനക്കാര്‍ക്കുണ്ടായത്. പക്ഷേ പിന്നീട് നായയുടെ യജമാന സ്‌നേഹം ബോധ്യപ്പെട്ടതോടെയാണ് രോഗിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പാരാമെഡിക്കല്‍ വിഭാഗം തയ്യാറായത്. തന്റെ മാസ്റ്ററെ വിടാതെ കാവല്‍ നില്‍ക്കുന്ന യജമാന സ്‌നേഹം കണ്ടാണ് നായയെ ആംബുലന്‍സില്‍ കയറ്റാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Top