പുലിമുട്ട് നിര്‍മാണത്തിനിടെ ക്രെയിന്‍ തലയിലിടിച്ച് ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു

ആലപ്പുഴ: കാട്ടൂര്‍ കടപ്പുറത്ത് പുലിമുട്ട് നിര്‍മാണത്തിനിടെ ക്രെയിന്‍ തലയിലിടിച്ച് ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി അജിജൂര്‍സേട്ടാ (19)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30-നായിരുന്നു അപകടം. പതിമൂന്ന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. ചെട്ടികാട് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Top