ധനബില്‍ പാസാക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ച് ഓര്‍ഡിനന്‍സ് പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ധനബില്‍ പാസാക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചുകൊണ്ട് മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കലാവധിയും ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം നീട്ടി.

ധനബില്‍ പാസാക്കുന്നതിനുള്ള സമയം 90 ദിവസം എന്നത് 180 ദിവസമായാണ് വര്‍ധിപ്പിച്ചത്. ഇതിനായി നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തി. കേരളധന ഉത്തരവാദിത്വ നിയമത്തിലെ 2സി ഉപവകുപ്പാണ് ഭേദഗതി വരുത്തിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പള പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കാലാവധി നീട്ടിയതാണ് മറ്റൊരു പ്രധാന തീരുമാനം. 2019 നവംബര്‍ മാസത്തിലാണ് പുതിയ ശമ്പള കമ്മീഷനെ നിയമിച്ചത്. ഈ കമ്മീഷന്റെ കാലാവധിയാണ് നാല് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. ഇതനുസരിച്ച് കമ്മീഷന് ഡിസംബര്‍ 31 വരെ കാലാവധിയുണ്ടായിരിക്കും.

Top