പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഏക സിവില്‍കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

 

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഏകസിവില്‍ കോഡ് വീണ്ടും ചര്‍ച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ഏക സിവില്‍കോഡ് നിയമം നടപ്പാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമം ശരിയാണോയെന്നും മോദി ചോദിച്ചു.

ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത് എന്നും അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം എന്നും മോദി കൂട്ടിച്ചേര്‍ത്തു. കൂടാതെ മുത്താലാഖ് മൂലം കുടുംബങ്ങള്‍ ദുരിതലാകുന്നു, ഇസ്ലാമിക രാജ്യങ്ങള്‍പോലും മുത്തലാഖിന് എതിരാണ്, മുസ്ലിം സ്ത്രീകള്‍ തനിക്കൊപ്പമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

 

തെറ്റിദ്ധരിപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതും ആരാണെന്ന് മുസ്ലിം സമുദായം തിരിച്ചറിയണമെന്നും പ്രതിപക്ഷം വോട്ടുബാങ്കിന് വേണ്ടി മുസ്ലിം സ്ത്രീകളോട് അനീതി കാണിക്കുന്നു, എല്ലാവരുടെയും വികസനമാണ് ബിജെപി സര്‍ക്കാരിന്റെ നയം എന്നും അദ്ദേഹം പറഞ്ഞു.

 

Top