വിപണി കീഴടക്കുവാന്‍ ‘ഓപ്പോ F3 റെഡ് വേരിയന്റ്’ എത്തുന്നു

പ്പോയുടെ പുതിയ F3 റെഡ് വേരിയന്റ് എത്തുന്നു, ഓപ്പോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആഗസ്ത് 12 ന് ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്.

ഫോണിന്റെ വിലയെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല.
.
5.5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗോറില്ലാ ഗ്ലാസ്, 1920 × 1080 പിക്‌സല്‍ റെസല്യൂഷന്‍, 4 ജി.ബി. റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് സ്‌പേസ്, ഫ്രണ്ട് ഡ്യുവല്‍ ക്യാമറകള്‍, 16 എംപി മെയിന്‍ സെന്‍സര്‍, 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ് ഉപയോഗിച്ച് 8 എംപി സെക്കന്‍ഡറി സെന്‍സര്‍, ഫുള്‍ എച്ച്ഡി 1080p വീഡിയോ റെക്കോര്‍ഡിംഗ്‌, ഹൈബ്രിഡ് ഡ്യുവല്‍ സിം. എന്നിവയെല്ലാം ഓപ്പോ F3 യുടെ പ്രത്യേകതകളാണ്.

Top