ഓപ്പോ A83 ജനുവരി 17ന് എത്തുന്നു ; വില 15000 രൂപ

opoo A83

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ A83 ജനുവരി 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സൂചന. ജനുവരി 17ന് ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ ഓപ്പോ A83 പുറത്തിറക്കുമെന്നാണ് വിവരം. 15000 രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വില.

5.7 ഇഞ്ച് ഫുള്‍ എച്ച്ഡി, എല്‍സിഡി ഡിസ്‌പ്ലേയാണ് ഓപ്പോ A83ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1440X720 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ 18:9 ആണ്. മള്‍ട്ടി ടച്ച് സാങ്കേതികവിദ്യയാണ് ഡിസ്‌പ്ലേയുടെ മറ്റൊരു പ്രത്യേകത.

2.5 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P23 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4GB റാമും 32 GB സ്‌റ്റോറേജുണ്ട്. 128 GB വരെ വര്‍ദ്ധിപ്പിക്കാനും കഴിയും. ഫിംഗര്‍പ്രിന്റ് സെന്‍സറിന് പകരം ഓപ്പോ ഫെയ്‌സ് അണ്‍ലോക്കാണ് A83യില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഓപ്പോയുടെ സ്വന്തം കളര്‍ OS3.2ന് ഒപ്പം ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 3180 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Top