നടുറോഡില്‍ വൃദ്ധയെ മര്‍ധിച്ച് അവശയാക്കി പൊലിസ്; വീഡിയോ പുറത്ത്

പഞ്ചാബ്: ഓരോ പൗരന്റെയും സംരക്ഷകനാണ് പൊലീസ്. എന്നാല്‍ പലപ്പോഴും പൊലീസ് സംരക്ഷകന്‍ എന്ന റോളില്‍ നിന്ന് മാറുന്നത് ജനങ്ങള്‍ കണ്ടതാണ്. ഇപ്പോള്‍ അങ്ങനെയൊരു വീഡിയോയാണ് വാര്‍ത്തയായിരിക്കുന്നത്. പഞ്ചാബിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടുറോഡിലിട്ട് വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. എഴുപതുകാരിയായ വൃദ്ധയാണ് മര്‍ദ്ദനത്തിന് ഇരയായത്. ചെയ്ത ജോലിയുടെ കൂലി ചോദിച്ചതിനായിരുന്നു വൃദ്ധക്ക് മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്. പലതവണ വൃദ്ധയുടെ മുഖത്ത് അടിക്കുകയും മുടിക്ക് പിടിച്ച് തറയിലേക്ക് വലിച്ചിടുകയും ചെയ്തു.

അതിക്രൂരമായി വൃദ്ധയെ ഉപദ്രവിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബ്രിക് കില്‍ന്‍ എന്ന കമ്പനിയിലെ തൊഴിലാളികള്‍ വേതനം ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമരം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് ആക്രമണം.

Top