മദ്ധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

knife

കോഴിക്കോട്: കുറ്റ്യാടിയില്‍ മദ്ധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

കുറ്റ്യാടി മരുതോങ്കര പഞ്ചായത്തില്‍ മൊയിലോത്തറയിലെ പാറേമ്മല്‍ മോഹനനെ (60 ) കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൊട്ടില്‍ പാലം പൊലീസ് സ്ഥലത്തെത്തി മോഹനനെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്ന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ലക്ഷ്മി, മക്കള്‍: ശ്രീപ്രിയ, ശ്രീജ, ശ്രീകല, ശ്രീജേഷ്. മരുമക്കള്‍: ബാലകൃഷ്ണന്‍, പരേതനായ ശശി, സജിത്ത്, സരിത.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കുറ്റ്യാടി സി.ഐ. സുനില്‍ കുമാര്‍ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Top