മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളിലെ പോസ്റ്റര്‍ നാളെ പുറത്തിറങ്ങും

പിഎസ് ഒഫീസര്‍ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്ന ‘അബ്രഹാമിന്റെ സന്തതികളിലെ രണ്ടാമത്തെ പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. ആദ്യം പുറത്ത് വന്ന പോസ്റ്റര്‍ വമ്പന്‍ ഹൈപ് ആണ് ചിത്രത്തിന് നല്‍കിയത്.

ഡെറിക് അബ്രഹാമെന്ന കിടിലന്‍ ഐപി എസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്, ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ്. മഖ്ബൂല്‍ സല്‍മാന്‍ കലാഭവന്‍ ഷാജോണ്‍ കനിഹ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ടേക് ഓഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍ നിര്‍വ്വഹിക്കും.

Top