ചരിത്രം കുറിക്കുവാന്‍ എത്തുന്ന രണ്ടാമൂഴത്തിന്റെ ഒഫീഷ്യല്‍ ലോഞ്ച് ഉടന്‍

ലയാള സിനിമയില്‍ ചരിത്രം കുറിക്കുവാന്‍ എത്തുന്ന രണ്ടാമൂഴത്തിന്റെ ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 1000 കോടി ബജറ്റില്‍ വ്യവസായിയായ ബി ആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്. എം ടി യുടെ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരേയും അഭിനേതാക്കളെയും ചടങ്ങില്‍ പ്രഖ്യാപിക്കും.

ഭീമന്റെ വേഷത്തില്‍ മോഹന്‍ലാലും കര്‍ണനായി നാഗാര്‍ജുനയും എത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. ഒക്ടോബറില്‍ ലോഞ്ച് ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Top