28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഔദ്യോഗിക ഫെസ്റ്റിവല്‍ ഡിസൈന്‍ പുറത്തിറക്കി

തിരുവന്തപുരം: അനന്തപുരി സിനിമാസ്വാദകരുടെ ഇടമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ എട്ടിന് തിരശീലയുയരും. ചലച്ചിത്ര മേളയുടെ ഭാഗമായി ഔദ്യോഗിക ഫെസ്റ്റിവല്‍ ഡിസൈന്‍ പുറത്തിറക്കി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രകാശനം ചെയ്തത്.

എട്ട് നവാഗത സംവിധായകരുടെയും രണ്ട് വനിത സംവിധാകരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണിത്. നവാഗത സംവിധായകരായ ആനന്ദ് ഏകര്‍ഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ. റിനോഷിന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്’, വി. ശരത്കുമാറിന്റെ ‘നീലമുടി’, ഗഗന്‍ദേവിന്റെ ‘ആപ്പിള്‍ ചെടികള്‍’, ശ്രുതി ശരണ്യത്തിന്റെ ‘ബി 32 മുതല്‍ 44 വരെ’ , വിഘ്‌നേഷ് പി. ശശിധരന്റെ ‘ഷെഹര്‍ സാദേ’, സുനില്‍ കുടമാളൂരിന്റെ ‘വലസൈ പറവകള്‍’ എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’, സതീഷാ ബാബുസേനന്‍,സന്തോഷ് ബാബു സേനന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, രഞ്ജന്‍ പ്രമോദിന്റെ ‘ഒ ബേബി’, ജിയോബേബിയുടെ ‘കാതല്‍, ദ കോര്‍’ എന്നീ ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഐഎഫ്എഫ്‌കെയുടെ സംഘാടക സമിതി രൂപീകരിച്ചു. മേളയുടെ വിവിധ വിഭാഗങ്ങളിലേക്ക് പ്രവര്‍ത്തിക്കുന്നതിനായും അപേക്ഷകള്‍ ക്ഷണിച്ചു കഴിഞ്ഞു. മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് നവാഗത സംവിധായകന്റേത് ഉള്‍പ്പെടെ രണ്ടു ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’, നവാഗത സംവിധായകന്‍ ഫാസില്‍ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് തിരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്.

 

Top