പുതിയ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായി

pm-modi

ന്യൂഡല്‍ഹി: പുതിയ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായി.

രാഷ്ട്രപതി ഭവനിലാണ്‌ പുതിയ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ്.

അതേസമയം, നിയുക്തമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ആയിരുന്നു കൂടിക്കാഴ്ച.

സഹമന്ത്രി പദവയില്‍നിന്ന് നിര്‍മ്മലാ സീതാരാമനും, പീയുഷ് ഗോയലിനും, ധര്‍മേന്ദ്ര പ്രധാനും, ക്യാബിനറ്റ് പദവി ലഭിച്ചു. മുക്താര്‍ അബ്ബാസ് നഖ്‌വിയും ക്യാബിനറ്റ് പദവിയോടെ മന്ത്രിയായി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനവും സ്ഥാനംപിടിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മോദി സര്‍ക്കാരില്‍ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്.

Top