രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

തിരുവന്തപുരം: രാജ്യത്ത് ഷോപ്പിങ്ങിനായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. മാര്‍ച്ച് മാസത്തെ കണക്കുകള്‍ പ്രകാരം ഷോപ്പിങ്ങിനായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 27 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്ക്.

എന്നാല്‍ എടിഎമ്മുകളില്‍ നിന്ന് പണം വലിക്കുന്നവരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവുമാത്രമാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ചില്‍ ഡെബിറ്റ് കാര്‍ഡുകളുടെ സ്വൈപ്പിങ്ങുകളുടെ എണ്ണം 40.7 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്ഥാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് വഴിയുളള ബില്‍ അടയ്ക്കല്‍ വര്‍ധിച്ചത് 250 ശതമാനമായാണ്.

Top