ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18.11 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനൊന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 39.24 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി പതിനാല് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ 3.01 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞദിവസം 51,667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3.93 ലക്ഷമായി ഉയര്‍ന്നു. 2.91 കോടി പേര്‍ രോഗമുക്തി നേടി.നിലവില്‍ 6.12 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6.19 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

Top