സൗദിയില്‍ വിമാനയാത്രികരുടെ എണ്ണത്തില്‍ എട്ടു ശതമാനം വര്‍ദ്ധനവ്

ജിദ്ദ: യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുമായി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ എട്ടു ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കു പ്രകാരം 2018 ല്‍ 9,98,60,000 യാത്രക്കാരാണ് സൗദിയില്‍ വിമാന യാത്ര നടത്തിയത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം കിംഗ് ഫഹദ് അന്തരാഷ്ട്ര വിമാനത്താവളം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി 7,71,828 വിമാന സര്‍വീസുകള്‍ മുഖേനയാണ് ഇത്രയും യാത്രക്കാര്‍ സൗദി വഴി യാത്ര ചെയ്തത്. 7,41,893 വിമാനസര്‍വീസുകളിലായി 9,73,00,000 അന്താരാഷ്ട്ര യാത്രക്കാരും 29,935 ആഭ്യന്തര സര്‍വീസുകളിലായി 26 ലക്ഷം യാത്രക്കാരുമാണ് സഞ്ചരിച്ചത്. മാത്രമല്ല, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിമാന സര്‍വീസുകളും നാലു ശതമാനം വര്‍ദ്ധിച്ചു.

രാജ്യത്തിന് പുറത്തേക്ക് ഏറ്റവും അധികം ആളുകള്‍ യാത്ര ചെയ്തത് യു.എ.ഇയിലേക്കാണ്. തൊട്ടു പിറകില്‍ ഈജിപ്തിലേക്കുമാണ് സൗദിയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ യാത്ര ചെയ്തിരിക്കുന്നത്. സര്‍വീസുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനും നാലാം സ്ഥാനത്ത് ഇന്ത്യയും അഞ്ചാം സ്ഥാനം തുര്‍ക്കിയ്ക്കുമാണുള്ളത്.

Top