മെട്രോയില്‍ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേയ്ക്ക്; ലോക്നാഥ് ബഹ്റ

 

 

എറണാകുളം: മെട്രോയില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 98,000 ലേക്കെത്തിയെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബഹ്റ. പ്രതിദിനം ഒരുലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് അടുത്തു. രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. 2025 ആഗസ്റ്റ് 15 ന് മെട്രോ സെക്കന്റ് ഫേസ് ലക്ഷ്യം വയ്ക്കുന്നു. 2 വര്‍ഷത്തിനകം സെക്കന്റ് ഫേസ് പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ സ്റ്റേഷന്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 2 ന് തൃപ്പൂണിത്തുറ റൂട്ടില്‍ മെട്രോ ഓടിത്തുടങ്ങും. വിവിധ ആധുനിക പദ്ധതികള്‍ പരിഗണനയിലുണ്ട്.

കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു. ഡിസംബര്‍ 31 ഓടെ പൂര്‍ണമായും ഡിജിറ്റലൈസ് ആക്കും. നെടുമ്പാശേരി എയര്‍പോര്‍ട്ടടക്കം ബന്ധപ്പെടുത്തിയാണ് മൂന്നാം ഫേസ്.
ദിവസം 10000 വിദ്യാര്‍ത്ഥികള്‍ മെട്രോയില്‍ യാത്ര ചെയ്യുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Top