ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.മരണസംഖ്യ 40,91,333 ആയി ഉയര്‍ന്നു. പതിനേഴ് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6.24 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യയാണ്. രാജ്യത്ത് 3.10 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 4.30 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 97.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 39.53 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കി.

ബ്രസീലില്‍ 1.93 കോടി രോഗബാധിതരും 5.45 ലക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്തു., റഷ്യ (59 ലക്ഷം രോഗബാധിതര്‍, 1.46 ലക്ഷം മരണം), ഫ്രാന്‍സ് (58 ലക്ഷം രോഗബാധിതര്‍,1.11 ലക്ഷം മരണം) എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Top