അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക് കടക്കുന്നു. നിലവില്‍ 57,95,761 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 49,489 പേര്‍ക്കാണ് രോഗം ബാധിച്ചത്. വൈറസ് ബാധിച്ച് ഇതുവരെ 1,79,158 പേരാണ് രാജ്യത്ത് മരണത്തിനു കീഴടങ്ങിയത്. 31,20,378 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

1,128 പേരാണ് രാജ്യത്ത് പുതിയതായി മരിച്ചത്. 24,96,225 പേരാണ് രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളതെന്നാണ് കണക്കുകള്‍.

Top