രാജ്യവ്യാപകമായി പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതായി റിപ്പോർട്ടുകൾ

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തി നാല് മണിക്കൂറിൽ നാൽപതിനായിരത്തിൽ താഴെ മാത്രം കോവിഡ് കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്യുന്നത്. കേരളമാണ് രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്യുന്ന സംസ്ഥാനം. ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണ നിരക്കും റിപ്പോർട്ട്‌ ചെയ്തിരുന്ന മഹാരാഷ്ട്രയിൽ ഏറ്റവും കുറഞ്ഞ കണക്കാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത് എന്നും ആശ്വാസം ഉണ്ടാക്കുന്ന വാർത്തയാണ്.

Top