രാജ്യത്തിൻറെ ആണവശക്തി അമേരിക്കയെ യുദ്ധത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു ; കിം ജോങ് ഉൻ

Kim Jong Un

സിയോൾ : ലോകരാജ്യങ്ങൾക്ക് മുൻപിൽ വൻ ആണവ കേന്ദ്രമായി മാറിയിരിക്കുന്ന രാജ്യത്തിൻറെ ആണവ ശക്തിയെ ഭയക്കുന്നതിനാലാണ് അമേരിക്ക യുദ്ധത്തിൽനിന്ന് പിന്തിരിയുന്നതെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. അമേരിക്കയ്ക്ക് ഭീഷണിയായ ആണവ ആയുധങ്ങൾ രാജ്യത്തിൻറെ കൈവശമുണ്ടെന്നും കിം വ്യക്തമാക്കി.

അമേരിക്കയ്ക്ക് ഈ ആണവ ശക്തിയെ ഭയമാണ്. അതിനാൽ ഉത്തരകൊറിയയുമായി അമേരിക്ക ഒരിക്കലും യുദ്ധത്തിന് തയ്യാറാവില്ല. ആണവ ആയുധങ്ങളുടെ ബട്ടൺ എന്റെ കൈയിലുണ്ട്. ഇതു ഭീഷണിയല്ല. ഇതാണു യാഥാർഥ്യമെന്നും കിം ജോങ് ഉൻ സൂചിപ്പിച്ചു. പുതുവർഷത്തോട് അനുബന്ധിച്ചു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം.

രാജ്യം ഈ വർഷം ആണവ ആയുധങ്ങളുടെയും , ബാലിസ്റ്റിക് മിസൈലുകളുടെയും വൻതോതിലുള്ള നിർമ്മാണം നടപ്പിലാക്കും. എന്നാൽ രാജ്യത്തിന് ഭീഷണിയുണ്ടാകുമ്പോൾ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളു. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സൈനിക പിരിമുറുക്കങ്ങൾ കുറയ്ക്കണം. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പുതുക്കണമെന്നും കിം പറഞ്ഞു.

പ്യോങ്യാങില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സ് വൻ വിജയമാകട്ടെയെന്ന് കിം ആശംസിക്കുകയും ചെയ്തു. അനധികൃതമായി ആണവ ആയുധങ്ങൾ നിർമ്മിക്കുന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ ഉത്തര കൊറിയക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ.

Top