എന്‍എസ്ഇയും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗോള്‍ ഇടിഎഫിന്റെ വ്യാപാര സമയം നീട്ടും

ന്യൂഡല്‍ഹി: ബിഎസ്ഇക്ക് പിന്നാലെ എന്‍എസ്ഇയും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ധന്‍തേരസ് നാളില്‍ ഗോള്‍ഡ് ഇടിഎഫിന്റെ വ്യാപാര സമയം നീട്ടാന്‍ ഒരുങ്ങുന്നു.

ഒക്ടോബര്‍ 17ന് വൈകീട്ട് ഏഴുവരെയയിരിക്കും ഗോള്‍ഡ് ഇടിഎഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നിവയുടെ വ്യാപാര സമയം നീട്ടുക.

ഒക്ടോബര്‍ 19ന് വൈകീട്ട് 6.30 മുതല്‍ 7.30വരെയായിരിക്കും ദീപാവലി മുഹുര്‍ത്ത വ്യാപാരം ഉണ്ടാവുക.

കേന്ദ്ര സര്‍ക്കാരിനുവേണ്ടി ആര്‍ബിഐ ആണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്.

മ്യൂച്വല്‍ ഫണ്ട് എഎംസികളാണ് ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിക്കുക.

ആക്‌സിസ്, ബില്‍ള സണ്‍ലൈഫ്, യുടിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, ഗോള്‍ഡ്മാന്‍ സാഷെ തുടങ്ങിയ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളാണ് ഗോള്‍ഡ് ഇടിഎഫ് പുറത്തിറക്കിയിട്ടുള്ളത്.

Top