ഉത്തരകൊറിയക്കാർ ജീവിക്കുന്നത് അടിമകളായി ; സ്വാതന്ത്രം നിഷേധിച്ച്‌ ഏകാധിപതി കിം ജോങ്

സോള്‍: പ്രകോപിപ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഇല്ലാതാകാൻ ഞങ്ങൾക്ക് കഴിയും എന്ന ഉത്തര കൊറിയയുടെ വാദം കളിയല്ല.

അതിനു സാധിക്കുന്നത് അവിടുത്തെ ജനങ്ങളുടെ പിന്തുണകൂടിയുണ്ടകുമ്പോഴാണ്. എന്നാൽ സൈനിക ശക്തിയുടെ പേരിൽ ഉത്തര കൊറിയ തങ്ങളുടെ ആധിപത്യം ഊട്ടിഉറപ്പിക്കുമ്പോൾ ഓരോ സൈനികന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യവും, അവകാശവും കിം ജോങ് എന്ന ഏകാധിപതി ഇല്ലാതാക്കുകയാണ്.

ഉത്തരകൊറിയക്കാർ ജീവിക്കുന്നത് സ്വാതന്ത്രം നിഷേധിക്കപ്പെട്ട് അടിമകളായിട്ടാണ്. പ്യോങ്യാങ്ങിലെ ഒരു രഹസ്യ പത്രപ്രവർത്തകൻ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പ്യോങ്യാങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയും അധ്യാപകനായിരുന്ന സുക്കി കിം ഉത്തരകൊറിയിൽ ആറു മാസക്കാലം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.

ഏകാധിപതിയായ നേതാവിന്റെ അഭിപ്രായമനുസരിച്ച് അവരുടെ ജീവിതം പൂർണമായും രാജ്യത്തിനുവേണ്ടി ബലിനൽകിയിരിക്കുകയാണ് ഉത്തര കൊറിയയിലെ ജനങ്ങൾ.

ലോകത്തെ ഏറ്റവും വലിയ സൈന്യവുമായി ഒരു സൈനിക ഏകാധിപത്യം ഉത്തരകൊറിയ പണിതുയർത്തുമ്പോൾ ,സ്വാതന്ത്രമായ ആശയവിനിമയം തടയുന്ന രാജ്യമാണ് ഉത്തരകൊറിയ .

രാജ്യത്ത് പൗരന്മാർക്ക് അവരുടെ നേതാവിനെ അല്ലാതെ മറ്റേതെങ്കിലും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനോ,തീരുമാനങ്ങൾ എടുക്കുവാനോ അവകാശമില്ലന്നും ലേഖനത്തില്‍ പറയുന്നു.

നാം മുമ്പ് കണ്ടിട്ടുള്ളതുപോലെ രാജ്യമല്ല ഇന്ന് ഉത്തരകൊറിയ. വലിയ ഒരു ആണവോർജ്ജ ശക്തിയാണ് ഈ
രാജ്യത്തെ നയിക്കുന്നത്. യഥാർത്ഥത്തിൽ ഒരു മനുഷ്യൻ തന്നെ രാജ്യത്തിനുവേണ്ടി തങ്ങളുടെ പൗരൻമാരെ അടിമകളാക്കി മാറ്റിയിരിക്കുകയാണ് അവിടെ.

ഓരോ രാജ്യത്തും അവരുടെ പൗരന്മാർക്ക് ലഭിക്കുന്ന പരിഗണന ഉത്തരകൊറിയയിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ലന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അടിമത്വം ഇല്ലതാക്കിയെങ്കിലും അത് പലരൂപത്തിലും ഭാവത്തിലും ഇന്നും ലോകത്തിൽ നിലനിൽക്കുന്നു എന്നതിന് ഉദാഹരണമാണ് സ്വേച്ഛാധിപതിയായ കിം ജോങ് എന്ന നേതാവും, ഉത്തരകൊറിയ എന്ന രാജ്യവും.

Top