നൊബേലില്‍ ഇക്കുറി സാഹിത്യത്തിന് പുരസ്‌കാരമില്ലെന്ന് സ്വീഡിഷ് അക്കാദമി

സ്റ്റോക്കോം: ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരമുണ്ടാകില്ലെന്ന് സ്വീഡിഷ് അക്കാദമി. ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പുരസ്‌കാര നിര്‍ണയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവിനെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. ഇതിന് മുന്‍പ് 1943ല്‍ മാത്രമാണ് സാഹിത്യ നൊബേല്‍ നല്‍കാതിരുന്നത്. രണ്ടാം ലോക മഹായുദ്ധമായിരുന്നു കാരണം.

Top