ഹൈക്കോടതി കെട്ടിട നിര്‍മാണത്തില്‍ അപാകതയെന്ന് എന്‍ഐടി റിപ്പോര്‍ട്ട്

highcourt

കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിട നിര്‍മാണത്തില്‍ വന്‍ അപാകതയെന്ന് എന്‍ഐടി റിപ്പോര്‍ട്ട്.

കോണ്‍ക്രീറ്റിംഗില്‍ അടക്കം വലിയ പോരായ്മകള്‍ ഉണ്ടെന്ന് എന്‍ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, കെട്ടിട നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയിട്ടും അത് അന്വേഷിക്കാതെ കെട്ടിടം ഇപ്പോള്‍ ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

100 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് 2006 ലാണ് പുതിയ ഹൈക്കോടതി കെട്ടിടം പണി കഴിപ്പിച്ചത്.

Top