നിഫ്റ്റി 10 പോയിന്റ്‌ താഴ്ന്ന് ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം

മുംബൈ: നിഫ്റ്റി താഴ്ന്ന് ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 59 പോയന്റ് നേട്ടത്തില്‍ 31587ലും നിഫ്റ്റി 10 പോയിന്റ്‌ താഴ്ന്ന് 9873ലുമെത്തി.

വിപ്രോ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലും എന്‍ടിപിസി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഡോ. റെഡ്ഡീസ് ലാബ്, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 984 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 696 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top