സൂചികകളില്‍ നേട്ടത്തോടെ തുടക്കം, നിഫ്റ്റി 18,300ന് മുകളിലെത്തി

മുംബൈ: മൂന്നാംദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,300ന് മുകളിലെത്തി. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 168 പോയന്റ് ഉയര്‍ന്ന് 61,518ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 18,306ലുമാണ് വ്യാപാരം നടക്കുന്നത്.

മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട ആക്സിസ് ബാങ്കിന്റെ ഓഹരി വില 2.45ശതമാനം താഴ്ന്നു. നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതാണ് ഓഹരി സമ്മര്‍ദത്തിലാകാന്‍ ഇടയായത്.

ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, യുപിഎല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

എഫ്എംസിജി, ഫാര്‍മ, പൊതുമേഖല ബാങ്ക്, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലും വാങ്ങല്‍ താല്‍പര്യം പ്രകടമാണ്. ഓട്ടോ, മെറ്റല്‍, ബാങ്ക് ഓഹരികള്‍ സമ്മര്‍ദത്തിലുമാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

Top