ഒമിക്രോണ്‍ ഭീതി; നിഫ്റ്റി 284.40 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഒമിക്രോണ് സൃഷ്ടിച്ച വ്യാപനഭീതിയില്‍ വിപണി. തുടര്‍ച്ചയായി രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്നും നിഫ്റ്റി 17,000ത്തിന് താഴെയെത്തി. സെന്‍സെക്‌സ് 949.32 പോയിന്റ് താഴ്ന്ന് 56,747.14ലിലും നിഫ്റ്റി 284.40 പോയിന്‍് നഷ്ടത്തില്‍ 16,912ലും വ്യാപാരം അവസാനിപ്പിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നയം നിശ്ചയിക്കാനുള്ള യോഗം ഇന്ന് ആരംഭിച്ചിട്ടുണ്ട്. പുതിയ നയ പ്രഖ്യാപനത്തെക്കുറിച്ചുള്ള ആശങ്കയും വിപണി വ്യാപാരത്തെ സ്വാധീനിച്ചു.

Top