ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക് പരിശീലനം ലഭിച്ചവരാണ് തീവ്രവാദികളെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ആസ്ഥാനമായ അല്‍ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികളെയാണ് എന്‍ഐഎ ഇന്നു പിടികൂടിയതെന്ന് റിപ്പോര്‍ട്ട്. കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാര്‍ഡും ആക്രമിക്കാന്‍ ഇവര്‍ക്ക് പരിപാടിയുണ്ടായിരുന്നു. പ്രധാനമായും ഡല്‍ഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് ഇവര്‍ക്ക് പരിശീലനം കൊടുത്തിരുന്നത്. റെയ്ഡുകള്‍ തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാമെന്നും എന്‍ഐഎ അറിയിച്ചു.

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതിനാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് എന്‍ഐഎ അറിയിച്ചു. ഇവരുടെ കയ്യില്‍നിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

Top