The next three days of heavy rain are likely in the state; forecast

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതായി സൂചന.അടുത്ത മൂന്നുദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

ഏഴു സെന്റിമീറ്റര്‍ മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഞായറാഴ്ച തമിഴ്‌നാട്ടിലും ആന്ധ്രയിലും തുലാവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രയിലും സാധാരണ തോതില്‍ മഴ ലഭിക്കുമെങ്കിലും, സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ മഴയുടെ അളവില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. തുലാവര്‍ഷവും മികച്ചതോതില്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയാകും അഭിമുഖീകരിക്കേണ്ടിവരിക. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു.

Top