അടുത്ത സൂപ്പർഹിറ്റ് ; ‘മാവീരനു’മായി ശിവകാര്‍ത്തികേയൻ

തമിഴകത്ത് തുടര്‍ ഹിറ്റുകളുടെ വിജയത്തിളക്കത്തിലാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഡോക്ടര്‍, ഡോണ്‍ എന്നീ ചിത്രങ്ങള്‍ 100 ക്ലബില്‍ ഇടംനേടിയിരുന്നു. ശിവകാര്‍ത്തികേയന്റേതായി പ്രഖ്യാപനം മുതലേ ചര്‍ച്ചയിലുള്ള ഒരു ചിത്രമാണ് മാവീരൻ. മാവീരന്റെ ഡിജിറ്റ്സ് റൈറ്റ്‍സ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.

മഡോണി അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാവീരൻ’ ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്‍ട്രീം ചെയ്യുക. ഒരു മാസ് ചിത്രമായി ഒരുക്കുന്ന മാവീരൻ തിയറ്റര്‍ റിലീസിന് ശേഷമാകും ഒടിടി പ്ലാറ്റ്‍ഫോമിലെത്തുക. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Top